Latest NewsKeralaNews

പുതുവര്‍ഷാഘോഷ പരിപാടി റദ്ദാക്കി

തിരുവനന്തപുരം: ഓഖി ദുരിത ബാധിതരുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പുതുവര്‍ഷാഘോഷ പരിപാടി റദ്ദാക്കി. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള പതിവ് ആഘോഷ രീതികളാണ് ഇത്തവണ ഒഴിവാക്കിയത്.

ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പുതുവത്സരാഘോഷം കോവളത്തും മറ്റ് തീരങ്ങളിലും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാജ്ഞലി അര്‍പ്പിക്കുകയും ദുരന്തബാധിതര്‍ക്ക് ഒപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചുമാണ് കോവളത്തെ പുതുവത്സര ആഘോഷം ഒഴിവാക്കി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പകരം ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചിരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 2017ലെ അവസാനത്തെ സന്ധ്യയില്‍ ദുരിതബാധിതരെ സ്മരിച്ച്‌ കൊണ്ട് ആദ്യ തിരി തെളിയിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button