അമ്മയുടെ ഉദരത്തില്‍നിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുമ്പോള്‍, തല മുറിഞ്ഞുപോയി. ഉള്ളില്‍ കുടുങ്ങിയ തല പിന്നീട് അമ്മ സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ കൈപ്പിഴയാണ് ഒരു കുഞ്ഞിന്റെ ജീവനെടുത്തത്. അതുപോലെ ഒരമ്മയ്ക്ക് ആയുഷ്കാലത്തേക്കുള്ള വേദനയും സമ്മാനിച്ചത്.
അര്‍ജന്റീനയിലെ ടാര്ട്ടഗലിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. റെയ്ന നതാലിയ വലാസ്ക്വേസാണ് നിര്ഭാഗ്യവതിയായ അമ്മ. 22 ആഴ്ച മാത്രം ഗര്‍ഭിണിയായിരിക്കെ പരിശോധനയ്ക്കായാണ് റെയ്ന ആശുപത്രിയിലെത്തിയത്. യുവാന്‍ ഡോമിന്‍ഗോ പെറോണ്‍ ആശുപത്രിയിലെത്തുമ്ബോള്‍, മാസം തികയാത്ത കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. പ്രസവ വേദനയില്ലെന്ന് പറഞ്ഞിട്ടും വയറ്റില്‍ ശക്തമായി അമര്‍ത്തിയും മറ്റും കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചുവെന്ന് റെയ്ന പറയുന്നു. കുട്ടി വളരെച്ചെറുതായതുകൊണ്ട് സ്വാഭാവികമായി പുറത്തേക്ക് വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടി പുറത്തേയ്ക്ക് വരാതായതോടെ, ഡോക്ടര്‍ കുട്ടിയുടെ കാലില്‍പിടിച്ച് പതുക്കെ പുറത്തേക്ക് വലിക്കുന്നതിനിടെ, തല ഉള്ളിലുടക്കി മുറിഞ്ഞുപോവുകയായിരുന്നു. കുഞ്ഞിന് നാപ്പി വാങ്ങാനായി പുറത്തുപോയിരുന്ന റെയ്നയുടെ ഭര്‍ത്താവ് വലാസ്ക്വേസ് വരുമ്ബോള്‍, തലയില്ലാത്ത ശിശുവിന്റെ ശരിരവുമായി നില്കുന്ന ഡോക്ടര്‍മാരെയാണ് കണ്ടത്.
അല്പസമയം കഴിഞ്ഞപ്പോള്‍, റെയ്നയ്ക്ക് വേദന കലശലാവുകയും കുട്ടിയുടെ തലയും പ്ലാസന്റയും സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് പരിശോധനകളില്‍ കണ്ടിരുന്നതാണെന്നും ഡോക്ടറുടെ പിഴവാണ് തന്റെ കുട്ടിയുടെ മരണത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോള്‍ തനിക്ക് പ്രസവ വേദനയുണ്ടായിരുന്നില്ല. എന്നിട്ടും ഡോക്ടര്‍മാര്‍ തന്നെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെന്ന് റെയ്ന പറഞ്ഞു. സിസേറിയന് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തനിയെ പുറത്തുവരുമെന്ന നിലപാടാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. സിസേറിയന് ചെയ്യാനറിയുന്ന ആരും ആശുപത്രിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി റെയ്ന പറഞ്ഞു.
Post Your Comments