പാറ്റ്ന•കാമുകനൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെട്ട ഭാര്യയെ യുവാവ് കാമുകന് വിവാഹം ചെയ്തു നല്‍കി. ബീഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂരിലെ ഉച്ച്ദിഹ് ഗ്രാമത്തിലാണ് സംഭവം. പ്രശ്ന രഹിത വിവാഹ ജീവിതം ഉറപ്പാക്കുന്നതിന് പ്രാദേശിക കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പത്ത് വര്‍ഷം മുന്‍പാണ് അരുണ്‍കുമാര്‍ മധുകുമാരിയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ഇവരും സന്തുഷ്ട വിവാഹ ജീവിതമാണ് നയിച്ച് വന്നത്.
ഉപജീവനമാര്‍ഗം തേടിപോകുന്ന അരുണ്‍ കുമാര്‍ പലപ്പോഴും ഗ്രാമത്തിന് പുറത്തായിരിക്കും. കഴിഞ്ഞ ഞായറാഴ്ച, മധുമതിയും കാമുകന്‍ ശ്രാവണ്‍ കുമാറും തമ്മിലുള്ള ബന്ധം നാട്ടുകാര്‍ പിടികൂടുകയും ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. താമസിയാതെ, ഗ്രാമക്കോടതി വിളിച്ചു ചേര്‍ക്കപ്പെട്ടു. മധുമതിയും ഭര്‍ത്താവും കാമുകനും കോടതിയില്‍ സന്നിഹിതരായിരുന്നു. കോടതി നടപടികള്‍ പുരോഗിക്കവേ, താനും ശ്രാവണും പ്രണയത്തിലാണെന്നും അയാളോടൊപ്പം ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും മധുമതി അറിയിച്ചു. തങ്ങളെ ഇരുവരെയും ഭാര്യാ-ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ അനുവദിക്കണമെന്നും മധുമതി കോടതിയില്‍ അഭ്യര്‍ഥിച്ചു.
ഒടുവില്‍ ഭാര്യയുടെ ആഗ്രഹം സഫലമാക്കാന്‍ ഭര്‍ത്താവ് അരുണ്‍ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് നിരവധി ഗ്രാമീണരുടെ സാന്നിധ്യത്തില്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തി. അതുകൊണ്ടും കഥ അവസാനിച്ചില്ല. നവദമ്പതികളുടെ പ്രശ്നരഹിതമായ ജീവിതം ഉറപ്പാക്കാന്‍ പിറ്റേന്ന് കോടതിയില്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
രണ്ട് കുട്ടികളെയും അരുണ്‍ അവര്‍ക്ക് കൈമാറി. തനിക്ക് വില്ലനാകാന്‍ താല്പര്യമില്ലെന്നും സന്തോഷകരമായ വിവാഹം ജീവിതം നയിക്കാന്‍ അവരെ അനുവദിക്കുകയായിരുന്നുവെന്നും അരുണ്‍ പറഞ്ഞു. കാമുകനൊപ്പം ജീവിക്കുന്നതാണ് അവള്‍ക്ക് ഇഷ്ടമെന്നതിനാല്‍ ഇനി ഒന്നിച്ചു ജീവിക്കുന്നതില്‍ കാര്യമില്ലെന്നും അരുണ്‍ പറയുന്നു.
ഈ മാസമാദ്യം, സമാനമായ സംഭവത്തില്‍ ഭഗല്‍പൂര്‍ ജില്ലയില്‍ ഒരാള്‍ ഭാര്യയെ തന്റെ ഇളയ സഹോദരന് വിവാഹം ചെയ്ത് കൊടുത്തിരുന്നു.
Post Your Comments