ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചു. ജയില്‍ മോചിതരാക്കിയ ഇവരെ വാഗ അതിര്‍ത്തയില്‍വെച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ബന്ധികളാക്കിയ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. ഇവര്‍ മൂന്ന് വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഗുജറാത്ത്, ഡിയു സ്വദേശികളാണ്.
Post Your Comments