Latest NewsNewsIndia

സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2016-2017 വര്‍ഷത്തിലെ വളര്‍ച്ചയില്‍ ഇടിവ് വന്നതായി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അറിയിച്ചു. ജി.ഡി.പി നിരക്ക് ഈ സാമ്പത്തിക വര്‍ഷം എട്ട് ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയത്.

ഇതിനു പുറമെ രാജ്യത്തെ വ്യവസായ, സേവന മേഖലകളിലെ വളര്‍ച്ച നിരക്കും കുറഞ്ഞു. ഇതും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യം കോര്‍പ്പറേറ്റുകള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നു ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button