ഡല്‍ഹിയുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്, ടാക്‌സി, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇറക്കാനുള്ള തീരുമാനവുമായി കേന്ദ്രം. വായുമലീനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് പുതിയ നീക്കം. ഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ജെയ്പൂര്‍, മുംബൈ, ലക്‌നൗ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, ഗുവാഹത്തി എന്നീ നഗരങ്ങളിലാണ് ഇലക്ട്രിക് വാഗഹനങ്ങള്‍ പുറത്തിറങ്ങുന്നത്.
പൊതുഗതാഗതത്തിന് വേണ്ടി ഇലക്ട്രിക് ബസുകള്‍ ഇറക്കാന്‍ 11 നഗരങ്ങള്‍ക്ക് 437 കോടി രൂപ സബ്‌സിഡി നല്‍കുമെന്ന് ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രി ആനന്ദ് ഗീഥെ അറിയിച്ചു. ജമ്മുവിനും ഗുവാഹത്തിക്കും 15 ബസുകള്‍ക്കുള്ള സബ്‌സിഡിയാണ് അനുവദിക്കുക. കൊല്‍ക്കത്തയില്‍ 200 ടാക്‌സികള്‍ക്കും ബെംഗളൂരുവില്‍ 100 ടാക്‌സികള്‍ക്കും സബ്സിഡി അനുവദിക്കും.
Post Your Comments