
ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 60 കാരന്‍ അറസ്റ്റിലായി. ഇക്കാര്യം പുറത്തുപറയാതിരിയ്ക്കാനായി പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ നല്‍കിയത് അഞ്ച് രൂപയും. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം പ്രദേശത്താണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. അറസ്റ്റിലായ 60 കാരന്‍ പെണ്‍കുട്ടികളുടെ അയല്‍വാസിയാണ്.
9ഉം 5ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിനിരയായത്. മിഠായികളും മധുരപലഹാരങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്‍കി പ്രലോഭിപ്പിച്ചാണ് പീഢനത്തിനിരയാക്കിയത്. അതില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയിരുന്നതായി ഡല്‍ഹി ഡിസിപി പറഞ്ഞു.
അഞ്ച് വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിലുണ്ടായ മുറിവിനെ തുടര്‍ന്ന് പെണ്‍കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Post Your Comments