
കല്പറ്റ: സംസ്ഥാനത്തിലെ പ്രമുഖ പാതയായ താമരശ്ശേരി ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പോലീസാണ് വലിയ വാഹനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇവിടെ കൊടും വളവുകള്‍ തകര്‍ന്നിരുന്നു. ഇതോടെ പാതയില്‍ ഗതാഗത കുരുക്കും അപകട സാധ്യതയും വര്‍ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം.
ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍, കെ.എസ്.ആര്.ടി.സി ബസുകള്‍ എന്നിവയ്ക്കാണ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ വലിയ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി പോകേണ്ടിവരും. താമരശ്ശേരി ചുരം ഒഴിവാക്കി മറ്റു പാതകളിലൂടെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments