Latest NewsIndiaNews

വിളിച്ചുണർത്താൻ വൈകി: ഭർത്താവ് മുത്തലാഖ് ചൊല്ലി

റാംപൂര്‍: വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഭാര്യയെ ഭർത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ റാം നഗറിലാണ് സംഭവം. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന കാരണം പറഞ്ഞ് ഭാര്യ ഗുല്‍ അഫ്ഷാനെ മുത്തലാഖ് ചൊല്ലിയത്.ഭാര്യ കൂടുതല്‍ ഉറങ്ങിപോയെന്നും ഇതിനാലാണ് താന്‍ വൈകിഎഴുന്നേല്‍ക്കേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു തലാഖ് ചൊല്ലിയത്. നാല് മാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഗുല്‍ അഫ്ഷാന്‍ പറയുന്നു.

മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ വിചിത്ര മുത്തലാഖ്.ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button