Latest NewsNewsIndia

പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് കുല്‍ഭൂഷന്റെ മാതാവ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ആദ്യം അനുമതി ലഭിച്ചത് ഭാര്യ ചേതന് മാത്രമാണ്.പാകിസ്ഥാനില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് കുല്‍ഭൂഷന്റെ അമ്മ അവന്തിക്കും മകനെ കാണാന്‍ അവസരമൊരുങ്ങിയത്.

 21 മാസത്തിന് ശേഷം തങ്ങളെ കണ്ട കുല്‍ഭൂഷന്‍ വളരെ വിചിത്രമായാണ് സംസാരിച്ചതെന്ന് അമ്മ പറയുന്നു.തങ്ങളെ കണ്ട ഉടനെ തന്നെ ഇന്ത്യ നിഷേധിക്കുകയും പാകിസ്ഥാന്‍ ആരോപിക്കുകയും ചെയ്യുന്ന കാര്യമാണ് മകൻ പറഞ്ഞത്,താന്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിച്ചു എന്ന് കുല്‍ഭൂഷന്‍ ഏറ്റുപറയുകയായിരുന്നു.മാത്രമല്ല പല ഭീകരാക്രമണങ്ങളുടേയും സൂത്രധാരന്‍ താന്‍ ആയിരുന്നുവെന്നും കുല്‍ഭൂഷന്‍ പറഞ്ഞു എന്ന് അമ്മ അവന്തി പറയുന്നു.

എന്നാല്‍ അമ്മ കുല്‍ഭൂഷന്റെ അസ്വാഭാവികമായ ഏറ്റുപറച്ചിലില്‍ ഇടപെട്ടു.എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും സത്യം പറയാനും കുല്‍ഭൂഷനോട് ആവശ്യപ്പെട്ടുകയായിരുന്നു.കുല്‍ഭൂഷന്റെ അമ്മയുടെ അവസരോചിതമായ ഇടപെടല്‍ തകര്‍ത്തത് ഇന്ത്യയെ കുടുക്കാനുളള പാകിസ്ഥാന്റെ തന്ത്രമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെയുളള കുല്‍ഭൂഷന്റെ ഏറ്റു പറച്ചില്‍ റെക്കോര്‍ഡ് ചെയ്ത് ഇന്ത്യയ്ക്ക് എതിരെയുളള ആയുധമായി ഉപയോഗിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി.

തടവില്‍ കഴിയുന്ന കുല്‍ഭൂഷനെ കാണാന്‍ അമ്മയെയും ഭാര്യയേയും പാകിസ്ഥാന്‍ അനുവദിച്ചപ്പോള്‍ തന്നെ ഇന്ത്യ മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button