തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു ആസ്ട്രല്‍ പ്രൊജക്ഷനിലെ കൊല. പിന്നീട് പൊലീസ് ഇത് ആസ്ട്രല്‍ പ്രൊജക്ഷനല്ലെന്ന് വിശദീകരിക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ നാല് പേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊന്നു തള്ളിയത്. സംഭവത്തില്‍ ദൃക്സാക്ഷികളില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് സാഹചര്യ തെളിവും പ്രതിയുടെ മൊഴിയും വിശ്വാസത്തിലെടുക്കുക മാത്രമേ പൊലീസിന് കഴിയൂ. ശാസ്ത്രീയ തെളിവുകളും ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം പ്രതിയുടെ മൊഴി മാത്രം എടുത്ത് കുറ്റപത്രം തയ്യാറാക്കിയാല്‍ അത് വിചാരണ ഘട്ടത്തില്‍ പ്രതിക്ക് അനുകൂല ഘടകമാകും. അതിനാല്‍ പ്രതി കുറ്റം ഏറ്റു പറയുമ്പോഴും ഈ കേസ് കേരളാ പൊലീസിന് വലിയ തലവേദനയാകും.
കേഡല്‍ ജിന്‍സണ്‍ രാജയുടെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലയിലേക്ക് പദ്ധതി തയ്യാറാക്കാന്‍ അക്ഷയിനെ സ്വാധീനിച്ചതെന്നാണ് പ്രാഥമിക നിഗമനം. മന്ത്രി മന്ദിരങ്ങള്‍ക്ക് തൊട്ടടുത്ത കൊല. ഇതേ മാനസികാവസ്ഥയിലാണ് അക്ഷയ് അശോകും അമ്മ ദീപയെ കൊന്നത്. അക്ഷയ് അശോക് കോളേജില്‍ ചാത്തന്‍ എന്ന ഗ്രൂപ്പില്‍ അംഗമായിരുന്നു. അതുകൊണ്ട് തന്നെ കൊലയ്ക്ക് പിന്നില്‍ ചെകുത്താന്‍ സേവക്കാരുടെ ഇടപെടലുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അമ്മയെ കൊന്ന് മൃതദേഹം കത്തിച്ചു കളയാന്‍ ഒറ്റയ്ക്ക് അക്ഷയിന് കഴിയുമോ എന്ന സംശയം പൊലീസിനുണ്ട്. എന്നാല്‍ പ്രതി കുറ്റം ഏറ്റെടുത്തു. അതുകൊണ്ട് തന്നെ തുടരന്വേഷണ സാധ്യത തീരുകയാണ്.
Post Your Comments