Latest NewsIndiaNews

‘വലിച്ചുകീറി പാകിസ്താനെ നാല് കഷണമാക്കിയാലേ കുൽഭൂഷന്റെ ഭാര്യയോടും അമ്മയോടും ചെയ്‌ത ക്രൂരതയ്ക്ക് മറുപടിയാകൂ’;സുബ്രഹ്മണ്യൻ സ്വാമി

മുംബൈ: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ ഇന്ത്യ പാകിസ്താനുമായി യുദ്ധം ചെയ്യണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി.ചാരവൃത്തി ആരോപിച്ച്‌ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ യാദവിനെ അമ്മയ്ക്കും ഭാര്യക്കും പാകിസ്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 25ന് ഇരുവരും കല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കുന്ന സമയം കല്‍ഭൂഷണ്‍ യാദവിന്റെ ഭാര്യയുടെ താലി, വള, പൊട്ട് എന്നിവ ഊരിവാങ്ങിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഹാഭാരത യുദ്ധത്തിലേക്ക് നയിച്ച ദ്രൗപദീ വസ്ത്രാക്ഷേപത്തിന് സമാനമാണ് താലിയും സിന്ദൂരവും മാറ്റിയ നടപടി. പാകിസ്താന്റെ സമീപനം അംഗീകരിക്കാനാകാത്തതാണെന്നും ഇത് നയിക്കുന്നത് യുദ്ധത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് പൗരന്മാരുടെ വിമോചനത്തിനായി വിസ അനുവദിക്കുകയാണ്. പാക് പൗരന്മാർക്ക് വിദേശ വിസ നൽകുന്ന മെഡിക്കൽ വിസകൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button