തിരുവനന്തപുരം: മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ആരോഗ്യമന്ത്രിയുടെ മുന്‍കൂര്‍ അപേക്ഷ.ചികിത്സ ചിലവ് പ്രവചിച്ചാണ് മുന്‍കൂര്‍ റീ ഇമ്പേഴ്‌സ്‌മെന്റിന് മന്ത്രി അപേക്ഷ നല്‍കിയത്.അപേക്ഷയ്‌ക്കൊപ്പം മട്ടന്നൂരിലെ ലക്ഷ്മി ആശുപത്രിയിലെ ബില്ലും റീ ഇമ്പേഴ്‌സ്‌മെന്റിനായി സമര്‍പ്പിച്ചു. അതെ സമയം ചട്ടവിരുദ്ധമായി അനര്‍ഹമായ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത ആരോഗ്യ മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ റീ ഇമ്പേഴ്‌സ്‌മെന്റ് വിവാദം സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കെ.കെ.ശൈലജ ടീച്ചര്‍ വോട്ട് തന്ന് ജയിപ്പിച്ച അണികളെ വഞ്ചിച്ചെന്ന ആരോപണമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. അതെ സമയം ധാർമികത മുൻ നിർത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Post Your Comments