റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിൽ ഇളവ്.സൗദിയിലെ പ്രൈവറ്റ് ബജറ്റ് എയര്‍ലൈസായ ഫ്ളൈ നാസും എയര്‍ ഇന്ത്യയും ചേർന്നാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യ ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസുകള്‍ക്ക് റിയാദില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചത്.
റിയാദില്‍ നിന്ന് മുംബൈ, ദല്‍ഹി, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സെക്ടറുകളിലേക്കാണ് എയര്‍ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചത്. കൊച്ചിയിലേക്ക് ടാക്സ് ഇല്ലാതെ റിട്ടേണ്‍ ടിക്കറ്റിന് 750 റിയാലാണ് ഇക്കണോമി ക്ലാസിനുളള നിരക്ക്. ഫസ്റ്റ് ക്ലാസിന് ഇത് 1310 റിയാലാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 50 കിലോ ലഗേജും ഇക്കണോമിക്ക് 40 കിലോ ലഗേജും അനുവദിക്കും. 2018 മാര്‍ച്ച് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യമെന്നും എയര്‍ ഇന്ത്യ റിയാദില്‍ അറിയിച്ചു.
ഫ്ളൈ നാസ് ആഭ്യന്തര യാത്രകള്‍ക്ക് ഒരു റിയാല്‍ നിരക്കില്‍ ടിക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ക്ക് 199 റിയാല്‍ മുതലാണ് ഓഫര്‍ നിരക്ക്. ഈ മാസം 31 വരെ ടിക്കറ്റ് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെ യാത്ര ചെയ്യുന്നതിന് അവസരം ലഭിക്കും. 28 വിമാനങ്ങളുളള ഫ്ളൈ നാസ് സൗദിയിലെ 17 നഗരങ്ങളിലേക്കും 16 വിദേശ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
Post Your Comments