കോഴിക്കോട്: കോഴിക്കോട്ട് ട്രാന്‍സ്ജന്‍ഡേഴ്സിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. കാഴിക്കോട് താജ് റോഡില്‍ വച്ച് പെട്രോളിങ്ങിനെത്തിയ കസബ പൊലീസ് സംഘമാണ് ട്രാന്‍സ്ജന്‍ഡേഴ്സായ കോഴിക്കോട് സ്വദേശികളായ മമത ജാസ്മിന്, സുസ്മി എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചത്.
തുടര്‍ വിദ്യാഭ്യാസവകുപ്പിന്റെ സംസ്ഥാന കലോത്സവത്തിനെത്തിയവര്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. യാതൊരു കാരണങ്ങളോ പ്രകോപനങ്ങളോ ഇല്ലാതെയാണ് പോലീസ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനത്തിന് ഇരയായവര്‍ പറഞ്ഞു. എന്നാല്‍ പാളയം ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോള്‍ രണ്ടു പേര് ചേര്‍ന്ന് ബാഗ് പിടിച്ചു പറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നും ഇവരെ പിടികൂടാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നുമാണ് പോലീസിന്റെ വാദം.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം മൊഴിയെടുത്തു.
Post Your Comments