![](/wp-content/uploads/2017/12/aadar1.jpg)
ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന അടല്‍ പെന്‍ഷന്‍ യോജനയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പർ നിര്‍ബന്ധമാക്കി.
പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ജനുവരി ഒന്നിന് മുന്‍പായി പെന്‍ഷന്‍ ഫണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമ്മതമാണെന്ന് വ്യക്തമാക്കണമെന്നാണ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദേശം. ഇതിനായി രജിസ്ട്രേഷന്‍ ഫോം പുതുക്കിയിട്ടുണ്ട്.
Post Your Comments