KeralaLatest NewsNews

എതിർപ്പുകൾ മറികടന്ന് കെഎഎസ് പ്രബല്യത്തിലാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) 2018 ജനുവരി ഒന്നിന് പ്രബല്യത്തിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പു മറികടന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കെഎഎസ്. കെഎഎസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍വീസ് സംഘടനകളുടെ കൂടി നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മൂന്ന് രീതിയിലാണ് കെഎഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുക. ഒന്ന്) നേരിട്ടുള്ള നിയമനം. പ്രായപരിധി 32 വയസ്സ്. പിന്നാക്ക വിഭാങ്ങള്‍ക്കും എസ്‌സി, എസ്ടികാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാകും. വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാല ബിരുദം. രണ്ട്) നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേന നിയമനം. പ്രായപരിധി 40 വയസ്സ്. വിദ്യാഭ്യാസ യോഗ്യത ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം. മൂന്ന്) ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. യോഗ്യത ബിരുദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button