Latest NewsIndiaNews

മന്‍മോഹന്‍ സിങിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിലുള്ള ബിജെപി, കോൺഗ്രസ് പ്രശ്നത്തിന് സമവായമായി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെയോ മനഃപ്പൂർവം അപമാനിക്കാൻ നരേന്ദ്രമോദി ശ്രമിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. അത്തരത്തിലുള്ള ധാരണകൾ തെറ്റാണ്. ഈ നേതാക്കളോടും അവർക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണ്  ഞങ്ങൾക്കുള്ളതെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ബിജെപിയുടെ വിശദീകരണം അംഗീകരച്ച പ്രതിപക്ഷം, നിലപാടിൽ നന്ദി പറയുകയും ചെയ്തു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയുമായി പാർട്ടിക്കു ബന്ധമില്ല. ഭാവിയിൽ അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ലെന്നു ഗുലാം നബി ആസാദ് പറഞ്ഞു.

ഗുജറാത്തിലെ പലൻപുരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗുജറാത്ത് തെര‍ഞ്ഞെടുപ്പിൽ കോൺഗ്രസും പാകിസ്താനും കൈകോർക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button