കൊച്ചി: ഓഹരി വിപണികള്‍ സര്‍വകാല റെക്കോഡില്‍ തുടരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് രാവിലെ 34,123ല്‍ എത്തി. നിഫ്റ്റി 10,550ന് അടുത്തെത്തി. അമേരിക്കയിലെ ഡ്രഗ് റെഗുലേറ്റര്‍ സണ്‍ ഫാര്‍മയുടെ പുതിയ അപേക്ഷ സ്വീകരിച്ചയാണ് വിപണിയിലെ നേട്ടത്തിന് ആധാരം. എണ്ണ, ഊര്‍ജ്ജ, ആരോഗ്യ സെക്ടറുകളിലെ മികച്ച പ്രകടനമാണ് വിപണികളെ മികച്ച നേട്ടത്തില്‍ നിലനിര്‍ത്തുന്നത്.
ആഭ്യന്തര നിക്ഷേപര്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നു, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്സ്, ബി എച് ഇ എൽ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് എന്നിവയും നേട്ടത്തിലാണ്.
Post Your Comments