Latest NewsNewsIndia

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: ഭരണഘടന പൊളിച്ചെഴുതണമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. ഹെഗ്‌ഡെ രാജിവയ്ക്കണമെന്നും പ്രസ്താവനയില്‍ ഇരുസഭകളും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അഡ്‌ജോണ്‍മെന്റ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തെ അവധിക്ക് ശേഷമാണ് പാര്‍ലമെന്റ് പുനരാരംഭിച്ചത്. പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്‌സഭയും രാജ്യസഭയും താല്‍ക്കാലികമായി പിരിഞ്ഞു.

ഭരണഘടനയില്‍ വിശ്വാസമില്ലാത്ത വ്യക്തികള്‍ എങ്ങനെയാണ് പാര്‍ലമെന്റ് നടത്തുകയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. ഭരണഘടനയുടെ ആത്മാവിനെ അപമാനിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധം തുടരുകയും ചെയ്തു.

കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താനില്‍ നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും പാര്‍ലമെന്റില്‍ പരാമര്‍ശമുണ്ടായി. നാളെ വിദേശകാര്യമന്ത്രി സുഷമ സ്വാരാജ് വിഷയത്തില്‍ മറുപടി നല്‍കും. രാജ്യസഭയില്‍ 11 മണിക്കും ലോക്‌സഭയില്‍ 12നുമായിരിക്കും സുഷമയുടെ മറുപടി പ്രസംഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button