
സലാല : പ്രവാസി മലയാളി അന്തരിച്ചു. ചാത്തന്നൂർ സ്വദേശി വെട്ടായിൽ വീട് താഴം ഹൗസ് ചന്ദ്രബാബു മാധവൻപിള്ള (53)യാണ് ഒമാനിലെ സലാലയിൽ വെച്ച് അന്തരിച്ചത്. 30 വർഷമായി ഒമാനിൽ പെയിന്റിങ് ജോലി ചെയ്തു വരുകയായിരുന്നു ചന്ദ്രബാബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കൈരളി സലാല ഭാരവാഹികൾ അറിയിച്ചു. ഭാര്യ: ജഗദമ്മ, മക്കൾ: സുധി ബാബു.
Post Your Comments