തിരുവനന്തപുരം: വ്യാജചികിത്സാ ബില്‍ നല്‍കി പണം തട്ടിയ ആരോഗ്യമന്ത്രി കെകെ ശൈലജ ഉടന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാളാണ് ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്കരന്‍. മാത്രവുമല്ല മട്ടന്നൂര്‍ നഗരസഭയുടെ ചെയര്‍മാനുമായിരുന്നു. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന വ്യാജരേഖ ചമച്ചാണ് മന്ത്രി സര്‍ക്കാരില്‍ നിന്ന് പണം തട്ടിയത്. സത്യപ്രതിജ്ഞാ ലംഘനം മാത്രമല്ല ക്രിമിനല്‍ കുറ്റം കൂടിയാണ് മന്ത്രി ചെയ്തിരിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു.
ചികിത്സാ ചെലവ് തിരികെ കിട്ടാന്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം ഭക്ഷണത്തിന്റെ ബില്ല് നല്‍കിയതും നിയമ വിരുദ്ധമാണ്. ചികിത്സാ ചെലവിന്റെ ബില്ലിനൊപ്പം ഭക്ഷണ ചെലവ് നല്‍കാന്‍ പാടില്ലെന്നാണ് നിയമം. സ്വകാര്യ ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്താതെയാണ് അതിന്റെ പണവും മന്ത്രി തിരികെ വാങ്ങിയിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖകളെല്ലാം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിരാജി വെക്കണമെന്ന് കുമ്മനം വ്യക്തമാക്കുന്നു.
Post Your Comments