കൊച്ചി: മദ്യപാനികളെ മെട്രോ യാത്രയിൽ തടയാൻ കർശന നടപടിയുമായി കൊച്ചി മെട്രോ .അടുത്തിടെ മദ്യലഹരിയിൽ യാത്രക്കാരൻ മെട്രോ ട്രാക്കിലൂടെ ഓടിയ സംഭവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. കെഎംആർഎൽ പ്രോജക്ട്സ് ഡയറക്ടർ തിരുമൻ അർച്ചുനൻ എംഡി എ.പി.എം. മുഹമ്മദ് ഹനീഷിനു ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. മദ്യപരെ മെട്രോയിൽ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തി പോലീസിനു കൈമാറാനാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
മെട്രോ നിയമം അനുസരിച്ച് മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നതു കുറ്റകരമാണെങ്കിലും ഇതു കണ്ടെത്താൻ ശാസ്ത്രീയമായ സംവിധാനമൊന്നും കൊച്ചി മെട്രോയ്ക്കില്ല. മദ്യപരെ കണ്ടെത്തുന്നതിനായി പോലീസ് സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങളും അവലംബിക്കാവുന്നതാണ്. സ്വീകരിക്കുന്ന മാർഗങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള കൊച്ചി മെട്രോ സ്പെഷൽ പോലീസ് (കെഎംഎസ്പി) സേനയ്ക്കു കൈമാറണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments