ന്യൂഡല്‍ഹി: മരണത്തിന്റെ വ്യാപാരി എന്നറിയപ്പെട്ട ജെയ്ഷ് മുഹമ്മദ് ഭീകരന് നൂര്‍ മുഹമ്മദ് താന്ത്രെ ബിജെപിയില്‍ ചേര്‍ന്ന് ചാരപ്രവര്‍ത്തനം നടത്തി നേതാക്കളെ വധിക്കാന്‍ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍. സുരക്ഷാ സേന കശ്മീരില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ വധിച്ചത്. ശേഷമാണ് ഭീകരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
2003 ലായിരുന്നു സംഭവം. ബിജെപിയില്‍ ചേരാൻ നൂര്‍ മുഹമ്മദ് താന്ത്രെ ഡല്‍ഹിയിലെ ബിജെപി ഓഫീസിലെത്തുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കാനുള്ള ഫോം വാങ്ങുകയും ചെയ്തു. ഇതിലൂടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് ചാരപ്രവര്‍ത്തനം നടത്തുകയും നേതാക്കള്‍ക്കെതിരെ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ ഈ സമയം ഇയാൾ വൻ ആയുധ ശേഖരങ്ങളോടെ ഡല്‍ഹി പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ പിടിയിലാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തു.
എട്ടുവര്‍ഷം തീഹാർ ജെയിലില്‍ കഴിഞ്ഞ നൂര്‍ മുഹമ്മദ് താന്ത്രെ 2015 ല്‍ പരോള്‍ കിട്ടി പുറത്തിറങ്ങിയ ശേഷം ഒളിവിൽ പോയി ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. നിരവധി ആക്രമണങ്ങളാണ് ഇയാള്‍ കശ്മീരില്‍ സൈന്യത്തിന് സൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നത്. പീര്‍ ബാബ, ഗുല്‍സാര്‍ അഹമ്മദ് ഭട്ട്, ഉവൈസ് തുടങ്ങിയ പല പേരുകളിലാണ് നാലടി മാത്രം ഉയരമുള്ള നൂര്‍ മുഹമ്മദ് താന്ത്രെ അറിയപ്പെട്ടിരുന്നത്.
Post Your Comments