മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരെ പ്രത്യേക എന്‍ഐഎ കോടതി ഇന്ന് കുറ്റം ചുമത്തിയേക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാധ്വി പ്രജ്ഞ സിങ് ഠാകുര്‍ ഉള്‍പ്പെടെ ആറു പേരെ ഒഴിവാക്കണമെന്ന എന്‍.ഐ.എയുടെ വാദം കോടതി അംഗീകരിക്കുമോ എന്നും ഇന്നറിയാം. ആദ്യം മഹാരാഷ്ട്ര എ.ടി.എസും പിന്നീട് എന്‍ഐഎയും അന്വേഷിച്ച കേസാണിത്.
സാധ്വി പ്രജ്ഞ സിങ് ഠാകുര്‍, സന്യാസി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 11 പേര്‍ക്കെതിരെ മകോക, യുഎപിഎ, ഐപിസി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, പിന്നീട് കേസ് ഏറ്റെടുത്ത എന്‍.ഐ.എ പ്രജ്ഞ സിങ് അടക്കം ആറു പേര്‍ക്കെതിരെ എ.ടി.എസ് കണ്ടെത്തിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന് പറഞ്ഞ് രോഹിത് അടക്കം ശേഷിച്ച പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. പ്രജ്ഞ അടക്കമുള്ളവര്‍ ജാമ്യത്തിലാണെങ്കിലും കോടതി ഇവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.
Post Your Comments