കൊച്ചി: കുടുംബചുമതലയുടെ പേരില്‍ തൊഴില്‍ ഇടങ്ങളില്‍ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി. സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഒഴിവാക്കാനാവാത്ത കുടുംബ ചുമതല ഉള്ളതായി തൊഴിലുടമയ്ക്ക് ബോധ്യപ്പെട്ടാല്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുളളവ പരിഗണിക്കണം എന്ന് കോടതി പറഞ്ഞു.ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സക്കായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റായിരുന്ന കെ.ടി മിനിയ്ക്ക് സ്ഥലംമാറ്റവും അവധിയും നിഷേധിക്കുകയും ഉടുവില്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെ അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച ഹൈകോടതി ജോലിയില്‍ നിന്ന് മിനിയെ പുറത്താക്കിയ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചത്. ശിശുപരിപാലനം,പ്രായമായ മാതാപിതാക്കളെ നോക്കല്‍,അപകടം തുടങ്ങി പലതുമാകാം എന്ന് കോടതി വ്യക്തമാക്കി.രാഷ്ട്രം സാംസ്‌കാരികമായും പരമ്പരാഗതമായും കുടുംബത്തിന് വലിയ മൂല്യം നല്‍കുന്നതാണ്. അത് തുടരണം. മാതൃത്വമാണ് സംസ്കാരങ്ങളുടെ മാതാവെന്നും ഹൈക്കോടതി പറഞ്ഞു.
Post Your Comments