അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ നൃപണ്‍ ചക്രവര്‍ത്തിയുടെ ചരമവാര്‍ഷികം ആചരിച്ച് ബിജെപി.നൃപണ്‍ ചക്രവര്‍ത്തിയുടെ 13ാം ചരമ വാര്‍ഷികം സംഘടിപ്പിച്ചത് തൃണമൂൽ കോൺഗ്രസ്സും ബിജെപിയും ചേർന്നായിരുന്നു. സിപിഐഎം നേതാക്കള്‍ നൃപണ്‍ ചക്രവര്‍ത്തിയെ മറന്നുവെന്നും അദ്ദേഹം ത്രിപുരയുടെയും പാർട്ടിയുടെയും വളർച്ചക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ മറന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപലബ് കുമാര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിനായി എന്നും പ്രവര്‍ത്തിച്ച അദ്ദേഹം രാഷ്ട്രീയ വൈര്യം ഒരു വിഭാഗത്തോടും പ്രകടിപ്പിച്ചിട്ടില്ലെന്നും നേതാക്കള്‍ ചടങ്ങില്‍ പറഞ്ഞു.1978 മുതല്‍ പത്ത് വര്‍ഷം ത്രിപുര ഭരിച്ച നൃപണ്‍ ചക്രവര്‍ത്തി രാജ്യത്ത് ഇടത് പക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ്. 2004 ഡിസംബറില്‍ കൊല്‍ക്കത്തയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാനത്തെ ഉന്നത നേതാക്കളടക്കം പങ്കെടുത്തിരുന്നു.
Post Your Comments