Latest NewsNewsInternationalGulf

കണ്ണാടിപ്പാലത്തിലൂടെ ദുബായ് നഗരം ; വീഡിയോയും ചിത്രങ്ങളും കാണാം

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ഫ്രെയിം സന്ദര്‍ശിച്ചു. പുതുവര്‍ഷത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന ദുബായ് ഫ്രെയിമിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. ഗ്ലാസ്‌  സ്‌കൈ വാക്ക് അഥവാ കണ്ണാടിപ്പാലത്തിലൂടെ അദ്ദേഹം നടക്കുന്ന വീഡിയോയും പുറത്തുവിട്ടു.

 

ദുബായ് ഫ്രെയിം ഉടന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. പുതുവര്‍ഷത്തില്‍ വിനോദ സഞ്ചാരികളും സന്ദര്‍ശകരും പ്രവഹിക്കുന്നത് ദുബായിൽ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ മനോഹര സ്തൂപം കാണാനായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മണിക്കൂറില്‍ 20 പേരെ മാത്രമായിരിക്കും ഫ്രെയിമിനകത്ത് പ്രവേശിപ്പിക്കുക. മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റിലൂടെയോ ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് മാത്രമേ സന്ദര്‍ശനം അനുവദിക്കൂ. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹം, കുട്ടികള്‍ക്ക് 30 ദിര്‍ഹം ആണ് പ്രവേശന നിരക്ക്. മൂന്നു വയസിന് താഴെയുള്ളവര്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കും.

ദുബായ് സഅബില്‍ പാര്‍ക്കിലാണ് 150 മീറ്റര്‍ ഉയരത്തിലും 93 മീറ്റര്‍ വീതിയിലും ഈ അതിശയ സ്തൂപം സ്ഥലം പിടിച്ചത്. കണ്ണാടിപ്പാലത്തിലൂടെ നടക്കുമ്പോള്‍ പഴയ ദുബായ് നഗരത്തെ 360 ഡിഗ്രിയില്‍ ആസ്വദിക്കാനാകും. മൊത്തം 7,145 ചതുരശ്ര മീറ്ററിലാണ് ദുബായ് ഫ്രെയിം സ്ഥിതി ചെയ്യുന്നത്. പകല്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന ദുബായ് ഫ്രയിം രാത്രിയില്‍ നിറം മാറും. ദുബായ് ഫ്രയിം സന്ദര്‍ശിക്കുന്നവര്‍ ദുബായ് നഗരം മുഴുവന്‍ കാണുന്നതിന് തുല്യമാണ്. എമിറേറ്റിന്റെ പൂര്‍വകാലവും വര്‍ത്തമാന കാലവും ഒരേപോലെ കാണാനുള്ള അപൂര്‍വാവസരവും ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button