ന്യൂഡൽഹി : അധോലോക നായകന് ഛോട്ടാ രാജന്റെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഛോട്ടാ രാജന് തടവില്‍ കഴിയുന്ന തീഹാര്‍ ജയിലില്‍ വച്ച് വധിക്കാന്‍ ദില്ലിയിലെ പ്രമുഖ ഗുണ്ടാ നേതാവ് നീരജ് ഭാവന പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.
ഇയാളുടെ സഹായി മദ്യപാനത്തിനിടെ വെളിപ്പെടുത്തിയ വിവരമാണ് ഇത്. ഇതോടെ തീഹാര്‍ ജയിലില്‍ ഛോട്ടാ രാജന്റെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments