
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സമാന്‍ഗാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി. ഖനിക്കടിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എണ്ണൂറ് മീറ്ററിലധികം നീളമുള്ള കല്‍ക്കരി ഖനി ടണലാണ് തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments