സൈന്യം ഇന്നലെ കൊലപ്പെടുത്തിയ നാലടി ഉയരമുള്ള കൊടും തീവ്രവാദി ബിജെപിയിൽ ചേർന്ന് നേതാക്കളെ വധിക്കാൻ ശ്രമിച്ചിരുന്നു : റിപ്പോർട്ട്

ജമ്മു കശ്മീർ: ഇന്നലെ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട, സൈന്യത്തിന് എന്നും തലവേദനയായിരുന്നു കൊടും തീവ്രവാദി നൂർ മുഹമ്മദ്. വെറും നാലടി മാത്രമായിരുന്നു ഇയാളുടെ ഉയരം. അതുകൊണ്ടു തന്നെ സൈന്യത്തിന് ഇയാളെ ആക്രമിക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഉയരം തീരെ കുറവാണെങ്കിലും കശ്മീരിലെ ഏറ്റവും ഭീകരന്‍ ഇയാളായിരുന്നെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്‌എഫ് ക്യാമ്പായ ഉറി തീവ്രവാദി ആക്രമത്തിന്റെ സൂത്രധാരന്‍ ഇയാള്‍ ആയിരുന്നു.

ജെയ് ഷേ മുഹമ്മദിന്റെ കമാണ്ടർ ആയിരുന്ന ഇയാൾ ബി എസ് എഫ് ആസ്ഥാനം ആക്രമിച്ചതിന്റെ മുഖ്യ സൂത്രധാരനും കൂടിയായിരുന്നു. 2003 ൽ ഇയാൾ ബിജെപിയിൽ ചേരാനും അതുവഴി ബിജെപിയുടെ ഉന്നത നേതാക്കളെ വധിക്കാനും പദ്ധതിയിട്ടിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു 2003 ഇൽ എത്തിയിരുന്നതായും ബിജെപിയുടെ സജീവ പ്രവർത്തകനാണെന്നും ബോധിപ്പിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇയാളുടെ പദ്ധതികൾ നടപ്പിലാക്കുന്നതിനു മുൻപ് തന്നെ ഇയാൾ ആന്റി ടെററിസ്റ്റ് ഡിപ്പാർട്മെന്റിന്റെ സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു.

ആയുധ ശേഖരം കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്.ഡല്‍ഹിയിലെ പ്രത്യേകകോടതി 2011-ല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2015-ല്‍ പരോളിലിറങ്ങിയ ഇയാള്‍ ത്രാല്‍ കേന്ദ്രീകരിച്ച്‌ ജയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയായിരുന്നു.ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. 2015 ല്‍ 15 ദിവസത്തെ പരോളിനാണ് പുറത്തുവിട്ടത്. ശാരീരിക സവിശേഷതകള്‍ കൊണ്ടു തന്നെ എളുപ്പം തിരിച്ചറിയപ്പെടുന്നതിനാല്‍ താഴ്വരയില്‍ കരുതലോടെയായിരുന്നു ഇയാള്‍ നീങ്ങിയിരുന്നത്.

ഭീകരനാണെന്ന് ആരാലും സംശയിക്കപ്പെടാന്‍ സാഹചര്യമില്ലാത്ത ഇയാളെ തീവ്രവാദി സംഘടന പല വിധത്തിലുമായി പ്രയോജനപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇയാള്‍ അറസ്റ്റിലാകുമ്പോള്‍ ഒരു ചാക്കുനിറയെ പണവും ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നു. തീവ്രവാദി സംഘടനയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്തിരുന്നതും  ഇയാളായിരുന്നു. കൂടാതെ  ലോകത്തുടനീളം ഉള്ള  സ്ഥലങ്ങളില്‍ നിന്നും വരുന്ന ഫണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും ഇയാളായിരുന്നു.

Share
Leave a Comment