Latest NewsKeralaNews

ഏഴാമത്തെ വയസിലും ഒമ്പതാമത്തെ വയസിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പരാതി : ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: ഏഴാമത്തെ വയസിലും ഒമ്പതാമത്തെ വയസിലും താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പതിനേഴുകാരിയുടെ പരാതിയില്‍ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച്‌ തിങ്കളാഴ്ച തളിപ്പറമ്ബ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്.

രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് ഇളയമ്മയുടെ മക്കള്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി നേരിട്ടാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടക വീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു വ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

സംഭവം നടക്കുന്ന കാലത്ത് പോക്സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി 376 (എഫ്) പ്രകാരം ബലാത്സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് തളിപ്പറമ്ബ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button