ചെന്നൈ: കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയ്ക്കെതിരെയാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. പൗരന്മാര്‍ മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും പേരിലാകണം തിരിച്ചറിയപ്പെടേണ്ടതെന്ന് ഹെഗ് ഡെ പരാമർശിച്ചിരുന്നു. ഇതിനെതിരെ തുറന്ന കത്തിലൂടെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.
സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്നല്ല മതേതരത്വം എന്നാല്‍ അർഥമാക്കുന്നത്. നാനാമതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. ഒരാള്‍ക്ക് ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയും എന്ന് കത്തില്‍ പ്രകാശ് രാജ് ചോദിക്കുന്നു.
അനന്തകുമാറിന്റെ പ്രസ്താവന ”മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണെന്നും, അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നതെന്നുമായിരുന്നു”. ഭരണഘടന കാലോചിതമായി പരിഷ്കരിക്കണം എന്ന് അഭിപ്രായപ്പെട്ട അനന്ത് കുമാര്‍ അതിനായാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും പറഞ്ഞു.
Post Your Comments