വെസ്റ്റ് ഗോദാവരി(ആന്ധ്രാപ്രദേശ്)•ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു.
ആഗസ്റ്റില്‍ വിവാഹിതയായ യുവതി നാല് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവില്‍ തനിക്ക് താല്‍പര്യം നഷ്ടപ്പെട്ടതായി യുവതി വീഡിയോയില്‍ പറയുന്നു. മാതാപിതാക്കളോട് ക്ഷമ പറഞ്ഞ യുവതി, തനിക്ക് ഭര്‍ത്താവുമായി ബന്ധം തുടരാന്‍ കഴിയില്ലെന്നും വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ പണവും മറ്റു വസ്തുക്കളും അയാളില്‍ നിന്നും തിരികെ വാങ്ങണമെന്നും യുവതി വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
മരിച്ച യുവതി സംക്രാന്തി ഉത്സവത്തിന് മുന്‍പ് മാതാപിതാക്കളെ കാണാനിരിക്കുകയായിരുന്നു.
സി.ആര്‍.പി.സി 174 ാം വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments