Latest NewsNewsIndia

32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍

ഉന്നാവ :ടോര്‍ച്ച് വെളിച്ചത്തിലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ തിമിര ശസ്ത്രക്രിയ നടത്തിയത്. ടോര്‍ച്ച് വെട്ടത്ത് തിമിര ശസ്ത്രക്രിയ നടത്തിയത് നവാബ്ഗഞ്ചിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്. ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത് 32 രോഗികളെയാണ്.

ഇത്തരമൊരു നീക്കം വൈദ്യൂതി തടസപ്പെട്ടതിനെ തുടര്‍ന്നാണ് നടത്തേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വെറും നിലത്താണ് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയവരെ കിടത്തിയതെന്നും കിടക്ക നല്‍കിയില്ലെന്നും ബന്ധുക്കളുടെ ഭാഗത്തു നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button