ഡെലവെര്‍•അമേരിക്കയിലെ ഡെലവെറില്‍ അര നൂറ്റണ്ടിലേറെ പഴക്കമുള്ള പള്ളി ഹിന്ദു ക്ഷേത്രമായി മാറി. ഹൈലാന്‍ഡ് മെന്നോനിറ്റെ ദേവാലമാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമാക്കി മാറ്റിയത്. ദേവതകളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍ കഴിഞ്ഞമാസം നടന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ഗഡി സന്സ്താന് എന്ന സംഘടനയാണ് പള്ളി വാങ്ങിയത്. ഇവര്‍ വാങ്ങി ക്ഷേത്രമാക്കുന്ന അമേരിക്കയിലെ മൂന്നാമത്തെയും ലോകത്തിലെ അഞ്ചാമത്തെയും പള്ളിയാണിത്.
ഹൈലാന്‍ഡ് മെന്നോനിറ്റെ ദേവാലയം 2014-15 ലാണ് സന്സ്താന് വാങ്ങിയത്. 3,000 ചതുരശ്ര അടിയുള്ള ഈ പള്ളി വാങ്ങുന്നതിന് 1.45 മില്യണ്‍ ഡോളര്‍ ആണ് സന്സ്താന് ചെലവാക്കിയത്. മൂന്നുവര്‍ഷം കൊണ്ട് പള്ളിയുടെ നിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രത്തിന്റെ മൂന്ന് ഗോപുരങ്ങളും കുംഭഗോപുരവും ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടുവന്നാണ് സ്ഥാപിച്ചതെന്ന് ക്ഷേത്ര ഭരണാധികാരിയും ഡെലവറിലെ പ്രമുഖ വ്യവസായിയുമായ വസു പട്ടേല്‍ പറഞ്ഞു.
സ്വാമിനാരായണ്‍ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അബ്ജി ബാപസ്ശ്രീ, മുക്തജീവന്‍ സ്വാമിബാപ, ഹനുമാന്, ഗണപതി എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്.
കാലിഫോര്‍ണിയ, കെന്റകി എന്നിവിടങ്ങളിലെ പള്ളികളാണ് ഇവര്‍ നേരത്തെ വാങ്ങിയത്. ആരാധന നടക്കാതെ വര്‍ഷങ്ങളായി അടച്ചുപൂട്ടിക്കിടന്നിരുന്ന ദേവാലയങ്ങളാണിവ. ക്ഷേത്രം മതപരമായ ഉദ്ദേശത്തിനു മാത്രമല്ല, സംസ്കാരിക പ്രവര്‍ത്തനത്തിനുവേണ്ടി കൂടിയാണെന്നും ഭാരവാഹികള്‍ പറയുന്നു.
Post Your Comments