ചെന്നൈ ; റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബസ്സിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം. രാധിക (30), മകൻ ഇലാമ്പർദി (6), ദിനേശ് (24), പ്രഭാതം (40) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ അജിത് കുമാർ സരോജ, മരിക്കണ്ണൻ എന്നിവർക്ക് പരിക്കേറ്റു. കാഞ്ചിപുരം ജില്ലയിലെ മധുരാന്തഗാമിൽ ഇന്നലെയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അണ്ണാനഗറിൽ ഒരു വീട് പാലു കാച്ച് ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ച് പുതുക്കോട്ടയിലേക്ക് പോവുകയായിരുന്ന എട്ടുപേരടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. രാത്രി ഒരു മണിയോടെ റോഡിരികിൽ നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ തമിഴ്നാട് കോർപറേഷന്റെ ബസ് ഇടിക്കുകയും കാർ കനാലിലേക്ക് മറിയുകയുമായിരുന്നു
എൻജിൻ തകരാറിനെ തുടർന്ന് കാർ റോഡരികിൽ നിർത്തി എൻജിൻ പരിശോധിക്കവേ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്ടിസി) ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു എന്ന് ഡ്രൈവർ മൊഴി നൽകിയെന്നും തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്ന ആണ് ഇടിച്ചത് എന്നും പോലീസ് പറഞ്ഞു.
ബസിൽ 30 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ചെന്നൈ-തിരുച്ചിറ ഹൈവേയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. സർക്കാർ ബസ് ഡ്രൈവറായ പി.ശിവകുമാറിനെ (41) അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Post Your Comments