Latest NewsNewsIndia

കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിയെ വിദഗ്ധമായി

ഭുവനേശ്വര്‍: കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വിദഗ്ധമായി രക്ഷിച്ചു. ഒഡീഷയില്‍ അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തിലാണ് സംഭവം. രാധാ സാഹു എന്ന മൂന്ന് വയസുകാരി രാവിലെ ഒമ്പതുമണിക്ക് കളിക്കിടെയാണ് കുഴല്‍കിണറിനുള്ളില്‍ വീണത്.

തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ സംഘം സ്ഥലത്തെത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 4.45 ന് കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. 15 അടിയോളം താഴ്ചയുള്ള കുഴല്‍ കിണറിലാണ് കുട്ടി വീണത്. ഇതിന്റെ ആറടിയോളം താഴെയാണ് കുട്ടി കുടുങ്ങി കിടന്നത്. തുടര്‍ന്ന് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കിയാണ് കുട്ടിയെ രക്ഷിച്ചത്.

ഫയര്‍ഫോഴ്സ് സംഘത്തിന്റെ കഠിനപരിശ്രമമാണ് കുഴല്‍ക്കിണറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കുമായിരുന്ന രാധാ സാഹുവിനെ തിരിച്ച് ജീവിതത്തിലേക്ക്െത്തിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, കേന്ദ്രമന്ത്രി ധരമേന്ദ്ര പ്രധാന്‍ എന്നിവര്‍ ആശ്വാസം രേഖപ്പെടുത്തി. കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button