ചെന്നൈ: കര്‍ണാടകക്കാരന്‍ ആദിത്യ ഹെഗ്‌ഡേ എന്ന ബാംഗുളൂരുക്കാരനെ തേടി എത്തുന്ന ഫോണ്‍കോളുകള്‍ നിരവധിയാണ്. കാരണം ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവനാണ് ഈ ആദിത്യന്‍. രക്തദാനത്തെ കുറിച്ച് മനുക്കെല്ലാവര്‍ക്കും അറിയാം. എല്ലാരും രക്തം ദാനം ചെയ്യാറുമുണ്ട്. എന്നാല്‍ ആനന്ദിന് ഒരു പ്രത്യേകതയുണ്ട്. പൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എച്ച്.എച്ച് നെഗറ്റീവ് ഗ്രൂപ്പാണ് ആദിത്യന്. അതിനാലാണ് ആദിത്യനെ തേടി ലോകത്തുടനീളമുള്ള ഇടങ്ങളില്‍ നിന്നും അനേകം വിളികള്‍ ഉണ്ടാകാന്‍ കാരണം.
ഇന്ത്യയില്‍ തന്നെ പതിനായിരം പേരില്‍ ഒരാള്‍ക്കോ മറ്റോ ആണ് ഈ ഗ്രൂപ്പുള്ളത്. യൂറോപ്പില്‍ പത്തുലക്ഷത്തിന് ഒന്നെന്നുമാണ് കണക്ക്. അതുകൊണ്ടു എവിടെ നിന്നും വിളി വന്നാലും ആദ്ത്യന്‍ ഓടിയെത്തും. അര്‍ബുദം ബാധിച്ചവര്‍, ഗര്‍ഭിണികള്‍ തുടങ്ങി അനേകര്‍ക്ക് ഇദ്ദേഹം രക്തം നല്‍കുന്നു. ഈ ഗ്രൂപ്പില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കാന്‍ ആദിത്യ സങ്കല്‍പ്പ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി പതിവായി ഇയാള്‍ ബന്ധപ്പെടുന്നു.
ഡിസംബര്‍ 18 നാണ്അവസാനയമാ ആദിത്യന്‍ രക്തം ദാനം ചെയ്തത്. അതും 21 കാരിയായ ഒരു ഗര്‍ഭിണിക്ക്. സ്വന്തമായി ടിക്കറ്റെടുത്ത ചെന്നൈയില്‍ എത്തിയ ആദിത്യ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുകയും ഒരു യൂണിറ്റ് രക്തം നല്‍കിയ ശേഷമാണ് ബാംഗ്‌ളൂരിലേക്ക് ജോലിക്കായി തിരിച്ചു പോയത്. ബംഗലുരുവില്‍ പതിവായി രക്തം നല്‍കുന്നയാളാണ് ആദിത്യ. മറ്റ് നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാല്‍ താന്‍ ആര്‍ക്കാണ് രക്തം കൊടുക്കുന്നത് പോലും ഇയാള്‍ അറിയാറില്ല.
ബോംബെ ബ്ലെഡ്ഗ്രൂപ്പ് എന്ന പേരിലാണ് എച്ച് എച്ച് നെഗറ്റീവ് രക്തഗ്രൂപ്പ് അറിയപ്പെടുന്നത്. അസാധാരണമായ ഈ രക്തഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത് 1952 ലെ ബോംബെയിലാണ്. അതുകൊണ്ടാണ്ടാണ് ഈ പേര്. രക്തദാനം 17 വര്‍ഷം മുമ്പ് മുതല്‍ തുടങ്ങിയ ആദിത്യ താന്‍ ഈ രക്തഗ്രൂപ്പ് കാരനാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് 2004 ലായിരുന്നു. 2000 മുതല്‍ രക്തദാനം ചെയ്യുന്ന ഈ ബംഗലുരു കാരന്‍ ഇതിനകം 55 തവണ രക്തദാനം നടത്തി. ഡല്‍ഹി, ഹൂബ്‌ളി, ഷിവമോഗ, പാകിസ്താന്‍, മലേഷ്യ, ശ്രീലങ്ക എന്നിവിങ്ങളിലുള്ളവര്‍ക്കെല്ലാം രക്തം നല്‍കി.
Post Your Comments