Latest NewsNewsIndia

കാലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ കുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യയില്‍ മത്സ്യകന്യകയുടെ ഉടലുമായി കുഞ്ഞ് പിറന്നു. മുംബൈയില്‍ കുട്ടിക്ക് ജന്മം നല്‍കിയത് മുസ്‌കുര ബീബി എന്ന യുവതിയാണ്. കാലുകള്‍ രണ്ടും കൂടിച്ചേര്‍ന്ന നിലയിലാണ് കുട്ടി ജനിച്ചത്. കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയും പോലും നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

ജനിച്ച ഉടനെ തന്നെ കുട്ടിക്ക് അടിയന്തര ചികിത്സകള്‍ ഡോക്ടര്‍മാര്‍ നല്‍കി. പക്ഷെ കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടി ജനിച്ച് നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മരിച്ചു. കുട്ടിയുടെ ശരീരത്തില്‍ ഇത്തരത്തിലുള്ള വൈകല്യം ഉണ്ടായത് മെര്‍മൈഡ് സിന്‍ട്രം എന്ന അപൂര്‍വ്വ അസുഖം ബാധിച്ചതിനെ തുടര്‍ന്നാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സ്‌കാനിംഗിന് ഗര്‍ഭിണായിയിരുന്ന യുവതിയെ വിധേയമാക്കിയിരുന്നില്ല. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ക്ക് കുട്ടിക്ക് വൈകല്യമുള്ള വിവരം കണ്ടെത്താന്‍ സാധിക്കാതിരുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ വേണ്ട വിധത്തിലുള്ള പരിചരണം ലഭിക്കാത്തതും കുട്ടിയുടെ ആരോഗ്യം മോശമാക്കിയതായി ശിശുരോഗ വിദഗ്ദ്ധനായ ഡോ സുദീപ് സാഹ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button