CricketLatest NewsSports

വൈറലായി ധോണിയുടെ ക്രിസ്തുമസ് ലുക്ക്

മുംബൈ ; സമൂഹ മാധ്യമങ്ങളിൽ ധോണിയുടെ ക്രിസ്തുമസ് ലുക്ക് വൈറലാകുന്നു. ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിൽ വിജയിച്ചതിനു ശേഷമുള്ള വിജയാഘോഷങ്ങൾക്കൊപ്പം നടത്തിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ ക്രിസ്മസ് തൊപ്പി ധരിച്ച് ഉല്‍സാഹപൂര്‍വ്വം പങ്കെടുക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് വൈറലായത്. ഇത് കൂടാതെ എല്ലാ പരമ്പരകളും കൈവിട്ട ലങ്കയുടെ യുവതാരങ്ങളെ ധോണി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.

അഖില ധനഞ്ജയേയും മറ്റ് യുവതാരങ്ങളുടെയുമടത്താണ് മത്സര ശേഷം ധോണി പോയത്. മിനുട്ടുകളോളം നീണ്ട സംഭാഷത്തില്‍ ധോണി ഇവരോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. നിരാശപ്പെടുകയോ വിഷമിക്കുകയോ ചെയ്യാതിരിക്കുക. യുവതാരങ്ങളായ നിങ്ങളെ കാത്ത് ഇനിയും മത്സരങ്ങള്‍ ഉണ്ടെന്ന് ധോണി പറഞ്ഞതായി കമന്‍റേറ്ററുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button