Latest NewsWomenLife Style

അവള്‍ പറയുന്നത് ശരിയാകാം തെറ്റാകാം: ചെറിയ ജീവിതത്തിലെ വലിയ പ്രശ്നങ്ങളെക്കുറിച്ച് കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്

സുഹൃത്തായ ടീച്ചർ ആണ് ആ പെൺകുട്ടിയെ കൊണ്ട് വന്നത്..

അമ്മയുമായുള്ള പ്രശ്നം അവളെ വല്ലാതെ തളർത്തിയിരുന്നു..
മിടുക്കി കുട്ടിയായിരുന്നു.”’
.
അദ്ധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു..
അവളെ എനിക്ക് ശെരിയാക്കി തരണം..”
സങ്കടത്തോടെ സുഹൃത്ത് …
ടീച്ചറും കുട്ടിയും തമ്മിൽ വൈകാരികമായി നല്ല അടുപ്പമുണ്ട്..
സംസാരത്തിൽ നിന്നും അത് മനസ്സിലായി..

എന്നും അവിടെ ഒരു അങ്കിൾ വരും..
എനിക്കത് ഇഷ്‌ടമില്ല..
തലകുനിച്ചു ഇരിക്കുന്നതല്ലാതെ , അവൾ മറ്റൊന്നും സംസാരിക്കുന്നില്ല..
അയാൾ മോശമായി പെരുമാറാറുണ്ടോ..?
ഉത്തരമില്ല..

അവൾ പറയുന്നത് ശെരിയാകാം..!
തെറ്റാകാം !

കാര്യങ്ങൾ മനസ്സിലാക്കാൻ അമ്മയെ വിളിപ്പിച്ചു..
അച്ഛൻ മരിച്ച പെൺകുട്ടി
അമ്മയും അവളും മാത്രമുള്ള വീട്ടിൽ ,
പ്രായമായ മകളുടെ സുരക്ഷിതത്വം കണക്കാക്കാതെ ആരെയാണ് നിങ്ങൾ വീട്ടിൽ വരുത്തുന്നത്…?

ഒളിച്ചല്ല അദ്ദേഹം വരുന്നത്..
രാത്രി ആരുമറിയാതെ വരുന്നുമില്ല..
സന്ധ്യക്ക്‌ മുൻപ് തിരിച്ചു പോകുന്നുണ്ട്..
അതും വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയാൽ , എനിക്കത്രേയും സന്തോഷം..
കാരണം , ആ ഒരു മനുഷ്യൻ ഉള്ളത് കൊണ്ടാണ് ജീവിതത്തിൽ ഞാൻ പിടിച്ചു നിൽക്കുന്നത്..
ഭാര്തതാവ് മരിച്ചിട്ടു പത്ത് വര്ഷം..
അന്നിവൾ കുഞ്ഞാണ്..
ജീവിച്ചിരുന്നപ്പോഴും എന്നെ സന്തോഷത്തോടെ കൊണ്ട് നടന്നിട്ടില്ല..
എന്നും അടിയും വഴക്കും..
സ്ത്രീധനം പോരാ എന്നുള്ള പഴി..
എന്റെ സഹോദരങ്ങൾ തമ്മിൽ ചേർച്ച കുറവാണു ,ഇത്തിരി ഉള്ള മൊതലിന്റെ പേരിൽ..!

ആ കുടുംബത്ത് നിന്നും ഞാൻ എന്ത് സ്ത്രീധനം ഇനി കൂടുതൽ പ്രതീക്ഷിക്കാൻ..?
അച്ഛനും അമ്മയും നിസ്സഹായർ…
പെണ്മക്കൾ ഭാരമെന്നു കരുതുന്ന അവരോടു കെട്ടിച്ചു വിട്ട എന്റെ സങ്കടം പറയാൻ വയ്യ..
അപകട മരണമായിരുന്നു ഭാര്തതാവിന്റേത്..

പിജി യും ബിഎഡ് ഉം കഴിഞ്ഞതാണ് ആകെ ഒരു ബലം..
ഒരു മാനേജ്‌മന്റ് സ്കൂളിലെ ജോലി ..
എന്നാൽ ശമ്പളം വളരെ തുച്ഛമാണ്..
അവിചാരിതമായി ജീവിതത്തിലോട്ടു വന്നതാണ് ആ പുരുഷൻ..
ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട്..
അവർ രണ്ടും വിവാഹിതർ ആണ്..

മാഡം കരുതുന്ന പോലെ ശാരീരിക ബന്ധത്തിന് ഞാൻ തിരഞ്ഞെടുത്ത ഒരു വഴി അല്ല ആ ബന്ധം..
ഇനി ആണെങ്കിൽ തന്നെ ആരാണ് ചോദിയ്ക്കാൻ..?
എനിക്കൊരു സാന്ത്വനം വേണം..
ഒരു ആണിന്റെ കരുതലും സ്നേഹവും വേണം..
മാനസികവും ശാരീരികവും ആയ സംരക്ഷണം ..!
തീയിൽ ചുട്ടുതല്ലി പരുവപ്പെടുത്തിയെടുത്ത പോലെ ദൃഢതയും ഉറപ്പും പ്രതിഫലിക്കുന്ന വാക്കുകൾ..

വ്യക്തി ജീവിതത്തിൻേറയും സാമൂഹിക ജീവിതത്തിന്റെയും പൊള്ളത്തരം പൊലിപ്പിച്ചു ആരുടെയും മുന്നിൽ കാണിക്കേണ്ട കാര്യം തനിക്കില്ല…
സ്ത്രീ നേരിടുന്ന പ്രശ്നം മുഴുൻ ശാരീരികാധിഷ്‌ഠിതമാണെന്നു ആര് പറഞ്ഞു..?
ഇപ്പോൾ ഇവളുടെ പ്രശ്നം എന്താണെന്നു വെച്ചാൽ ,
അവളുടെ അച്ഛൻ വീട്ടുകാർ അടുത്തിട്ടുണ്ട്..
ഞാൻ വിലക്കിയില്ല..
അവളുടെ കൊച്ചച്ഛനും കുഞ്ഞമ്മയും…
അവകാശമുള്ളവർ..
അവരുടെ വീട്ടിൽ പോയി നിന്ന് വന്നതിനു ശേഷമാണു ഈ തരത്തിൽ ഓരോന്നു പറയാൻ തുടങ്ങിയത്..
ഭാര്തതാവ് ജീവിച്ചിരുന്നപ്പോഴും അവർ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു..
ഇനി ഇവളെ കൊണ്ട് പോയി വളർത്തണമെങ്കിൽ ആയിക്കോട്ടെ..
വിട്ടു കൊടുത്തേക്കാം..;പക്ഷെ കൊണ്ട് പോകില്ല മാഡം..!
അദ്ദേഹത്തിന് അറിയില്ല.., ഇവൾ ഇങ്ങനെ പറയുന്നത് .
സഹിക്കില്ല കേട്ടാൽ..
അത്ര സ്നേഹത്തോടെ ആണ് ഇവളുടെ ഓരോ കാര്യങ്ങൾ നോക്കുന്നത്..
മൂക്ക് പിഴിഞ്ഞ് കൊണ്ട് അവർ പറഞ്ഞു..

ഞാൻ കുട്ടിയുടെ മുഖത്ത് നോക്കി..
അവളപ്പോഴും കുനിഞ്ഞു ഇരിക്കുക ആണ്..
പക്ഷെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ട്,..
സംസാരത്തിന്റെ ഇടയ്ക്കു ,പല വട്ടം ആ മനുഷ്യൻ ആകാം, ഫോൺ വിളിക്കുന്നുണ്ട്..
വേണ്ട..വരേണ്ട എന്നൊക്കെ പറയുന്നുണ്ട്..
കുട്ടിയെ പുറത്ത് നിർത്തി പിന്നെയും അവർ സംസാരിച്ചു..

ആ ആളിന് ഒരു കുടുംബം ഇല്ലേ..ഭാര്യയും മക്കളും ?
അവരറിഞ്ഞാൽ പ്രശ്നം ആകില്ലേ..?

അവർക്കറിയാം..
അദ്ദേഹത്തിന്റെ കാശു മതി അവർക്ക്….
കൂടുതൽ ഒന്നും സംസാരിക്കാനോ , വിശദീകരണം ചോദിക്കാനോ കൗൺസിലോർ നു അവകാശമില്ല..
അതവരുടെ ജീവിതമാണ്..
എന്റെ മുന്നിലെ പ്രശ്നം കുട്ടി ആണ്…
വീട്ടിൽ വരുന്ന അമ്മയുടെ പുരുഷ സുഹൃത്തതിനാൽ അവൾ സങ്കടപെടുന്നു എങ്കിൽ അതിന്റെ പോവഴി മാത്രമാണ് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ളത്.
”’
അദ്ദേഹത്തിന്റെ മേൽ എനിക്ക് അത്ര മേൽ സ്നേഹമുണ്ട്..
വിശ്വാസമുണ്ട്..
എന്റെ മകളെ അദ്ദേഹം മറ്റൊരു കണ്ണോടു കാണില്ല..അങ്ങനെ
എങ്കിൽ ഒളിച്ചും പതുങ്ങിയും എന്റെ അടുത്ത് എത്താൻ അദ്ദേഹം ശ്രമിച്ചേനെ..
മാഡം ഞാൻ പറഞ്ഞത് വെച്ച് ഒന്ന് അപഗ്രഥിച്ചു നോക്ക്..””

വെറും ലോലമായ വികാരങ്ങളുടെ മേൽ കെട്ടിപ്പടുത്തിയ ബന്ധമല്ല..!
ആ സ്ത്രീയുടെ ചങ്കുറ്റം അതാണ്…
അയാളോട് അവൾക്കു പ്രണയം അല്ല..ഭക്തി ആണെന്ന് തോന്നി…
പുരുഷൻ ആണ് , എന്ന് വെച്ച് സ്നേഹം ആവശ്യമില്ലാത്തവൻ അല്ല..!
സ്നേഹത്തിന്റെ കൊതിക്കു മുന്നിൽ എന്ത് സ്ത്രീയും പുരുഷനും ..?
ജാതിയും മതവും..?
പൈസ ഉണ്ടാക്കാൻ മാത്രമായി ഒരു ജന്മം മുഴുവൻ കുടുംബക്കാർ , ഭാര്യയും മക്കളും ഉളപ്പടെ ഉപയോഗിച്ചു..
അർഹിക്കുന്ന യാതൊരു കരുതലും പരിഗണനയും കിട്ടിയിട്ടില്ല..
വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു….
വേദനയിലൂടെ മുറുകിയതാണ് ആ സ്നേഹത്തിന്റെ കണ്ണികൾ..

വീണ്ടും കുട്ടിയും ആയിട്ട് സംസാരിച്ചു..
കൊച്ചച്ഛനും കുഞ്ഞമ്മയും പറഞ്ഞു കൊടുത്തത് പോലെ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അവൾക്കപ്പോൾ പറയാനില്ല..
മോൾക്ക് അമ്മയെ വിട്ടു മാറി നിൽക്കണോ..?
മനസ്സറിയാൻ വേണ്ടി തന്നെ ആണ് ചോദിച്ചത്..
വേണ്ട..എനിക്കമ്മയുടെ കൂടെ നിന്നാൽ മതി…
വിങ്ങി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..

ഓർക്കുക ആയിരുന്നു
ചെറിയ ജീവിതം..,പക്ഷെ..
എന്തൊക്കെ തരണം ചെയ്യണം..
നമ്മൾ മനുഷ്യർ..?

shortlink

Related Articles

Post Your Comments

Related Articles


Back to top button