ഭുവനേശ്വര്‍: നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ രാധ സാധുവെന്ന മൂന്ന് വയസുകാരിയെ ആണ് ഏഴ് മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകട നില തരണം ചെയ്തെന്നാണ് വിവരം.
ഇന്ന് രാവിലെ 9 മണിയോടെ മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് ജമുനാലി പഞ്ചായത്തിലെ ഗുല്‍സാര്‍ ഗ്രാമത്തിലെ താമസക്കാരനായ സന്തോഷ് സാധുവിന്റെ മകൾ രാധ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. അപകടമറിഞ്ഞു സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസിലെ അംഗങ്ങള്‍ കിണറിന്റെ ആറ് അടി അകലെ ആഴത്തില്‍ മറ്റൊരു കുഴി കുത്തി 4.45ഓടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു.
കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് അഭിനന്ദിച്ചു. ഇത്തരം രക്ഷാ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments