മൊസൂള്‍: വളരെ നാളുകൾ നീണ്ട അശാന്തിക്ക് ശേഷം മൊസൂളിൽ സമാധാനം തിരിച്ചു വന്നു. നാലു വര്‍ഷത്തിനുശേഷം ആദ്യ ക്രിസ്മസ് ആഘോഷം ആഘോഷിച്ചു ക്രിസ്ത്യാനികൾ.ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ ഇന്നലെ പള്ളികളിലും വീടുകളിലും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ നടന്നു.
കൂട്ടപ്രാര്‍ത്ഥനകളും നടന്നു. ഇതില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലീങ്ങളുമെത്തി. ഇറാഖി ദേശീയ ഗാനം ആലപിച്ചായിരുന്നു പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിട്ടത്. ഇറാഖിലെ വടക്കന്‍ നഗരമായ മൊസൂള്‍ 2014ല്‍ ഐഎസ് കീഴടക്കിയതോടെ ന്യൂനപക്ഷങ്ങളില്‍ വലിയ പങ്കും അവിടെ നിന്നു പലായനം ചെയ്തു. രണ്ടായിരം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണ് അവശേഷിച്ചത്. ഐഎസ് നിയന്ത്രണത്തിലായിരുന്ന വര്‍ഷങ്ങളില്‍ നഗരത്തില്‍ ക്രിസ്മസ് ആഘോഷം വിലക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ഇറാഖ് സൈന്യം മൊസൂള്‍ തിരിച്ചു പിടിച്ചത്.മൊസൂളിന്റെ പതനത്തോടെ ഇറാക്കില്‍ ഐഎസിന്റെ നട്ടെല്ലൊടിഞ്ഞു. ഇത് കൂടിയാണ് ക്രിസ്മസ് ദിനത്തിലെ ആഘോഷമായി മാറുന്നത്.ഐഎസിനെ തുരത്തി ഇറാക്കിലെ മൊസൂള്‍ പിടിക്കാന്‍ നടത്തിയ യുദ്ധത്തില്‍ 9000ത്തിനും 11000 ത്തിനും ഇടയിൽ സിവിലിയന്മാരയിരുന്നു കൊല്ലപ്പെട്ടത്.
Post Your Comments