ദുബായ് : ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ടുണീഷ്യയിലേയ്ക്കുള്ള സര്‍വീസ് ഡിസംബര്‍ 24 ന് അവസാനിപ്പിച്ചു. സര്‍വീസ് അവസാനിപ്പിച്ച കാര്യം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ടുണീഷ്യന്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എന്താണ് ടുണീഷ്യന്‍ അധികൃതര്‍ ഇങ്ങഴെ ഒരു തീരുമാനം എടുത്തതിന് പിന്നിലെന്ന് അറിയില്ലെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗേഷ് അടിയന്തിരമായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്താണ് ടുണീഷ്യന്‍ അധികൃതരുടെ പെട്ടെന്നുള്ള തീരുമാനത്തെ കുറിച്ച് അറിയിച്ചത്. ടുണീഷ്യന്‍ അധികൃതരുമായി ഇവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയെ യു.എ.ഇ സഹോദര രാജ്യമായാണ് കണക്കാക്കിയിട്ടുള്ളതെന്നും അവരുടെ പൈതൃകത്തേയും മൂല്യത്തേയും തങ്ങള്‍ ആദരിക്കുന്നെന്നും വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗേഷ് ട്വീറ്റ് ചെയ്തു.
Post Your Comments