KeralaLatest NewsNews

ബിജെപി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

പെരുമ്പള: സ്ത്രീകള്‍ ഉള്‍പെടെയുള്ള ബിജെപി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കാസര്‍കോട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അനധികൃതമായി സ്ഥാപിച്ച കപ്പണയടുക്കത്തെ ബിജെപി ബസ് സ്റ്റോപ്പ് പോലീസ് ഇടപെട്ട് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ ബസ് സ്റ്റോപ്പിന് കരി ഓയില്‍ ഒഴിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് സിപിഎം പ്രവര്‍ത്തകര്‍ ബസ് സ്റ്റോപ്പ് വികൃതമാക്കിയത് നിങ്ങളാണോയെന്ന് ചോദിച്ച്‌ വീടുകയറി അക്രമിച്ചത്. കേസില്‍ മൂന്നു പ്രതികളെ ഇനി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതീഷ്, പ്രദീപന്‍, മുരളീധരന്‍ എന്നിവരെയാണ് പിടികൂടാനുള്ളത്. 308 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കപ്പണയുടക്കത്തെ ടി. ചന്ദ്രനാഥ് (51), ഭാര്യ എം. ഗീത (40), ഓംപ്രസാദ് (32) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. സിപിഎം കപ്പണയടുക്കം ബ്രാഞ്ച് സെക്രട്ടറി എം ജനാര്‍ദ്ധന (44), സിപിഎം പ്രവര്‍ത്തകനായ പെരുമ്പള നുള്ളിത്തൊട്ടിയിലെ കെ. ഗോപാലന്‍ (38) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ഥലത്തെത്തിയ വിദ്യാനഗര്‍ പോലീസ് സംഭവസ്ഥലത്തുവെച്ചു തന്നെ ജനാര്‍ദനനെയും ഗോപിനാഥിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button