Latest NewsNewsGulf

അന്താരാഷ്ട്ര ചെസ്സ് മത്സരത്തിന് നാളെ തുടക്കം

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പേരില്‍ സൗദി ചെസ്സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് മത്സരത്തിന് നാളെ തുടക്കമാകും. മത്സരം അഞ്ച് ദിവസങ്ങളിലായി റിയാദിലാണ് അരങ്ങേറുന്നത്. നിലവിലെ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍, റഷ്യയുടെ സെര്‍ജി കര്യാകിന്‍, ഉക്രൈന്‍ താരമായ വാസിലി ഇവന്‍ചുക്, ലോക രണ്ടണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ലവോണ്‍ ആരോണിയന്‍, മൂന്നാം നമ്പര്‍ താരം ആസര്‍ബൈജാന്റെ ഷക്രിയാര്‍ മമദ്യറോവ്, ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുക്കും.

മത്സരത്തിലെ വിജയികള്‍ക്ക് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍ ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള പാരിതോഷികമാണ് കാത്തിരിക്കുന്നത്. ഓപണ്‍ മത്സരത്തിലെ വിജയികള്‍ക്ക് 750,000 അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങളും വനിതാ വിഭാഗത്തിലെ വിജയികള്‍ക്ക് 250,000 യു എസ് ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങളും ലഭിക്കും.

അതേസമയം, നയതന്ത്ര ബന്ധം പോലുമില്ലാത്ത ഇസ്റാഈലില്‍ നിന്ന് 11 ചെസ്സ് താരങ്ങള്‍ മത്സരത്തില്‍ പങ്കടുക്കാനായി നേരത്തെ തന്നെ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സൗദി ഭരണകൂടം സ്വീകരിച്ചതെന്ന് വ്യക്തമല്ല. കൂടാതെ ഖത്തര്‍, ഇറാന്‍ രാജ്യങ്ങളിലെ മത്സരാര്‍ഥികള്‍ പങ്കെടുക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button