ഡല്‍ഹി : ഇന്ത്യന്‍ വാഹന ലോകത്തെ രാജാക്കന്മാരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ബിഎസ്എ ബൈക്കുകൾ ഉടൻ ഇന്ത്യൻ റോഡുകളിലെത്തുമെന്ന് സൂചന. തനതായ ശൈലിയിലൂടെയാണ് ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര തന്റെ സന്ദേശങ്ങൾ അവതരിപ്പിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ മോട്ടോർ സൈക്കിളിൽ സാന്താ ക്ലോസ് ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിനു അടിക്കുറുപ്പായി മഹീന്ദ്ര ട്വിറ്ററിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. “ഈ വർഷങ്ങളിലെല്ലാം നിങ്ങളുടെ പ്രിയപ്പെട്ട യാത്ര മുടക്കിയത്തിനു ഞങ്ങൾ ക്ഷമ ചോദിക്കുന്നു, സാന്ത.. ഞങ്ങൾ നിങ്ങൾക്കായി തിരികെ എത്തിക്കാന്‍ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ബിഎസ്എ ബൈക്കുകൾ നിരത്തില്‍ ഇറങ്ങുന്നത് കാത്തിരിക്കുന്നവർക്ക് ഇത് വ്യക്തമായ സൂചനയാണ്. എന്നിരുന്നാലും, വിശദാംശങ്ങൾ ഒന്നും തന്നെ അദ്ദേഹം നല്‍കിയിട്ടില്ല.
കഴിഞ്ഞ വർഷം ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ബിഎസ്എയെ സ്വന്തമാക്കിയിരിന്നത്. ജപ്പാനിൽ ഇൻകോർപ്പറേറ്റഡ്, ജപ്പാൻ, സിങ്കപ്പൂർ, മലേഷ്യ, യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലും കമ്പനിയുടെ സാന്നിധ്യമുണ്ട്. മഹീന്ദ്ര ഗ്രൂപ്പിന്റെ തലവൻ ട്വിറ്ററിലുണ്ടായിരുന്ന വിന്റേജ് ബൈക്കുകളെക്കുറിച്ച് സംസാരിക്കുന്നത് ഇതാദ്യമല്ല.
Post Your Comments