ബഹ്റൈൻ: ബഹ്റൈനിൽ ആറു പേർക്ക് വധ ശിക്ഷ വിധിച്ചു. ഗൾഫ് രാജ്യത്തിന്റെ സായുധസേനയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ബഹ്റൈൻ സൈനിക കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു. തിങ്കളാഴ്ച്ചയാണ് വിധി വന്നത്.
അറസ്റ്റിലായവരിൽ ഒരാൾ സേനാനഗവും മറ്റു അഞ്ചു പേര് സ്വദേശികളുമായിരുന്നെന്ന് അധികൃതർ പറയുന്നു. ഇവരുടെ കോടോത്തെ ഉണ്ടായിരുന്ന മറ്റ് ഏഴ് പ്രതികൾക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. ബഹ്റൈൻ ന്യൂസ് ഏജൻസി മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Post Your Comments