Latest NewsInternational

ലോകത്തിലെ ഏറ്റവും വലിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയിച്ചു

ബെയ്​ജിങ്​: ലോകത്തിലെ ഏറ്റവും വലിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയിച്ചു. ചൈന തദ്ദേശീയമായി വികസിപ്പിച്ച എജി600 എന്ന വിമാനമാണ് ദക്ഷിണ ചൈനയിലെ ഷുഹാ നഗരത്തിലെ ജിന്‍വാന്‍ സിവില്‍ ഏവിയേഷന്‍ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്​ച പറന്നുയര്‍ന്നത്. സൈന്യത്തെ ആധുനികവത്​കരിക്കുന്നതി​​ന്റെ ഭാഗമായാണ്​ ചൈന പുതിയ പരീക്ഷണത്തിന് ഒരുങ്ങിയത്. ഈ വര്‍ഷം ആദ്യം വിമാനം പറത്താനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്​. പിന്നീടത്​ മാറ്റിവെക്കുകയായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി.വി ചാനല്‍ വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈന നിർമിച്ച വിമാനത്തിന് 39.6 മീറ്ററാണ് നീളം. ചിറകുകളുടെ വ്യാപ്തി 38.8 മീറ്റർ. വിമാനത്താവളങ്ങളിലും ജലത്തിലും ഒരേ പോലെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും വിമാനത്തിന് സാധിക്കുന്നു. കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമാണ് വിമാനം കൂടുതലായി ഉപയോഗിക്കാനാവുക. അഗ്നിബാധയുണ്ടായാല്‍ 20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വരെ വെള്ളം ഒറ്റയടിക്ക് സംഭരിച്ചു കൊണ്ടുപോകാനും വിമാനത്തിന് സാധിക്കുന്നു.  50 ആളുകള്‍ക്ക്​ കയറാനാകുന്ന വിമാനത്തിന് 4,500 കിലോമീറ്റര്‍ പരിധി വരെ പറക്കാൻ ശേഷിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button